"എൻ്റെ മാതാവ് "
*****************
ക്ഷിപ്രകോപിയാം എൻ മാതാവിൽ.....
അത്രയും സ്നേഹമാണെന്ന് ഞാൻ അറിഞ്ഞു.
കഷ്ടവും നഷ്ടവും നൽകിയ
കാലത്തെ മുതുകിൽലേന്തി നടന്നു എന്നെയും കൊണ്ട്.
വിദ്യാലയമുറ്റത്തുനിന്നും
ഞാൻ വീട്ടിൽ എത്തും നേരം,
ജനലരികിൽ കാത്തുനിൽക്കും
എൻ മാതാവിൽ എന്നെ കുറിച്ചുള്ള
വ്യാകുലതകൾ ആണ് അത്രയും.
എന്നിൽ തെറ്റുകൾ കണ്ടാൽ
ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യും,
എൻ മാതാവിൽ അൽപ്പം കഴിഞ്ഞാൽ
ദുഃഖത്തിൻ പേമാരി കാണാം.
എനിക്കായി ത്യജിച്ച ഈ ജന്മത്തിനായി
പകരം വെക്കാൻ ഈ ഭൂമിയിൽ
സർവ്വോപരി സ്നേഹം മാത്രം.
ഈ മധുര ഹൃദയം
മനസ്സിലാക്കാതെ പോയവർ
എത്രയോ വിഡഢികൾ,
ഞനോ,
ദൈവകൃപയിൽ ഭാഗ്യം കൈവരിച്ചവൾ.
ദിയ മനോജ്
SC2
👏👏👏👍❤️
ReplyDelete