Monday, July 20, 2020

Poem by Parvathy P Nair, SD2

ആദ്യാക്ഷരം
----------------------

വാക്കുകൾ മനസ്സിൽ നിറച്ചു 
തൂലിക കയ്യിൽ പിടിച്ചു
എഴുതുന്നു ഞനിന്നു എൻ 
ആദ്യാക്ഷരങ്ങളെ.......

മനസ്സിൽ ചിതറി കിടക്കും 
ചിന്തകളെ ചിട്ടപ്പെടുത്തി 
പലവർണങ്ങൾ ചാലിച്ചു
വാക്കുകളെ വാളുകൾ ആക്കി 
കുറിക്കുന്നു ഞൻ ഇന്നു എൻ 
ആദ്യാക്ഷരങ്ങളെ ......

കാലത്തിന് മാറ്റാതെ മാറ്റൊലി 
കൊള്ളിക്കും എൻ തോന്ന്യാക്ഷ-
രങ്ങളെ ഒന്നിച്ചു കുറിക്കുന്നു ഞാൻ 

കാണുന്ന കാഴ്ചകൾ മിഴികളിൽ നിറച്ചു 
കേൾക്കുന്ന ആ രവം കാതുകളിൽ ഒളിപ്പിച്ചു
ഇന്നു ഞാൻ എഴുതുന്നു എൻ 
ആദ്യാക്ഷരങ്ങളെ..... എൻ തോന്ന്യാക്ഷരങ്ങളെ..... 

മനസിന്നെ മുറിവേല്പിക്കും കൈപ്പു 
നിറഞ്ഞ വാക്കുകളും 
ഒരു ചെറു പുഞ്ചിരി അധരത്തിൽ 
നിറയ്ക്കും മധുരമാം വാക്കുകൾ 
കുറിക്കുന്നു ഞൻ ഇന്നു ......

അക്ഷരങ്ങൾ ചാലിച്ചു കുറിക്കുന്നു 
ആ വാക്കുകൾ....... 
എന്നിലെ എന്ന തുറക്കുന്ന 
വാക്കുകൾ.........

1 comment: