അവർക്കായ്.......
******************
ആറുപോൽ ഒഴുകുന്നു,
അനന്തമാം കാരുണ്യം.
അനിലനായ് വീശുന്നു,
കുളിർ വാത്സല്യം.
മലപോൽ നിലയുറപ്പിച്ചു,
കരുത്തുറ്റ കരുതൽ .
മാരിയാം സ്നേഹം,
തോരുന്നില്ല......
തോരുന്നതോർക്കാനോ?
ആവതുമില്ല .....
തീരാതെ തോരാതെ
അണയ്ക്കുന്നു ലോകത്തെ ....
അന്യനായ് ആഗതമീ,
ഭൂവിൽ ,
കിങ്കരനായ് മാറുന്നു ,
ഝടുതിയിൽ .
ചഞ്ചല പാദങ്ങളോടെ,
മെല്ലെ,
ബലമുടലെടുക്കുന്നു,
പിന്നെ.
നിലയ്ക്കാത്ത കാവലിൻ
ചുവട്ടിലുദിക്കുന്നീ -
ക്കഥയാം വിസ്മയം.
നിലയ്ക്കുന്നതോർക്കാനോ?
ബലമില്ല ......
എരിഞ്ഞൊടുങ്ങാത്ത ഈ-
മാസ്മരികതക്കെന്തേ ?
കരിഞ്ഞുണങ്ങാത്ത ഈ -
നിഷ്കളങ്കതക്കെന്തേ ?
വെറുമൊരു ദിനം
നൽകി?
ഒരു ദിനമല്ല നാം -
ഓരോ നിമിഷവുമാചരിച്ചാൽ
തീരാത്ത ,
കരുതലാണാരണ്ടു ജീവിതങ്ങൾ ....!
Afia Ayoob, HA2
Nice work, afia
ReplyDeleteGood Afia
ReplyDeleteGood Afia
ReplyDeleteനന്നായിട്ടുണ്ട്👏👏👏👌💕
ReplyDeleteകരിഞ്ഞുണങ്ങാത്ത
ReplyDeleteകനിവിന്
നിഷ്കളങ്കതയ്ക്ക്
നീയർപ്പിച്ച
അക്ഷരപ്പൂക്കൾക്കെന്തു
സുഗന്ധം മകളേ
Suuuper
ReplyDeleteപറയാനുണ്ടത് നൂറോളം വാക്കുകൾ
ReplyDeleteഎങ്കിലും ഒന്നുമേ മിണ്ടാതെ രണ്ട് ജന്മങ്ങൾ
നിൻ വരികളിൽ പുനർജന്മം കൊണ്ടപ്പോൾ
ഹാ എന്തൊരു ഭംഗി
ഹാ എന്തൊരു മൃദുലത
Well done Afia. Marvellous work!
ReplyDeleteസുന്ദരം.. മോളെ..
ReplyDeleteഈ തിരിച്ചറിവാണ് ഏറ്റവും വലിയ കരുതൽ
ReplyDeleteGood work Afia..❤️
ReplyDeleteGood work afia👏👏
ReplyDelete