Sunday, July 26, 2020

Poem by Afia Ayoob, HA2 on National Parent's Day(July 26)

അവർക്കായ്.......
******************
ആറുപോൽ  ഒഴുകുന്നു,
അനന്തമാം കാരുണ്യം.
അനിലനായ് വീശുന്നു,
കുളിർ വാത്സല്യം.
മലപോൽ നിലയുറപ്പിച്ചു,
കരുത്തുറ്റ കരുതൽ .
മാരിയാം സ്നേഹം,
തോരുന്നില്ല......
തോരുന്നതോർക്കാനോ?
ആവതുമില്ല .....
തീരാതെ  തോരാതെ 
അണയ്ക്കുന്നു  ലോകത്തെ ....

അന്യനായ് ആഗതമീ,
ഭൂവിൽ ,
കിങ്കരനായ് മാറുന്നു ,
ഝടുതിയിൽ .
ചഞ്ചല പാദങ്ങളോടെ,
മെല്ലെ,
ബലമുടലെടുക്കുന്നു,
പിന്നെ.
നിലയ്ക്കാത്ത കാവലിൻ
ചുവട്ടിലുദിക്കുന്നീ -
ക്കഥയാം വിസ്മയം.
നിലയ്ക്കുന്നതോർക്കാനോ?
ബലമില്ല ......

എരിഞ്ഞൊടുങ്ങാത്ത ഈ-
മാസ്മരികതക്കെന്തേ ?
കരിഞ്ഞുണങ്ങാത്ത ഈ -
നിഷ്കളങ്കതക്കെന്തേ ?
വെറുമൊരു ദിനം 
നൽകി?
ഒരു ദിനമല്ല നാം -
ഓരോ നിമിഷവുമാചരിച്ചാൽ  
തീരാത്ത ,
കരുതലാണാരണ്ടു ജീവിതങ്ങൾ ....!

Afia Ayoob, HA2

12 comments:

  1. നന്നായിട്ടുണ്ട്👏👏👏👌💕

    ReplyDelete
  2. കരിഞ്ഞുണങ്ങാത്ത
    കനിവിന്
    നിഷ്കളങ്കതയ്ക്ക്
    നീയർപ്പിച്ച
    അക്ഷരപ്പൂക്കൾക്കെന്തു
    സുഗന്ധം മകളേ

    ReplyDelete
  3. പറയാനുണ്ടത് നൂറോളം വാക്കുകൾ
    എങ്കിലും ഒന്നുമേ മിണ്ടാതെ രണ്ട് ജന്മങ്ങൾ
    നിൻ വരികളിൽ പുനർജന്മം കൊണ്ടപ്പോൾ
    ഹാ എന്തൊരു ഭംഗി
    ഹാ എന്തൊരു മൃദുലത

    ReplyDelete
  4. Well done Afia. Marvellous work!

    ReplyDelete
  5. സുന്ദരം.. മോളെ..

    ReplyDelete
  6. ഈ തിരിച്ചറിവാണ് ഏറ്റവും വലിയ കരുതൽ

    ReplyDelete