********************************
പല തൊഴിൽ മേഖലകളും പല നോവലിനും ആധാരമായിട്ടുണ്ടെങ്കിലും
അതിൽനിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള ഒന്നാണ് കെ. ആർ. മീരയുടെ
'ആരാച്ചാർ' എന്ന നോവൽ. ആരും അധികം അറിയാത്തതും അറിയപ്പെടാൻ
സാധിക്കാത്തതുമായ ഒരു തൊഴിൽ വിഭാഗത്തിന്റെ വ്യത്യസ്ത ജീവിതാനുഭവങ്ങൾ
വരച്ചുകാട്ടാൻ 'ആരാച്ചാർ 'എന്ന നോവലിനു സാധിച്ചു. ഒരു വ്യക്തിയുടെ
ജീവനെടുക്കാൻ ആർക്കും തന്നെ അധികാരം ഇല്ലാ എന്ന് പറയുമ്പോഴും
കൊടുംകുറ്റവാളികളെ തൂക്കികൊല്ലാൻ വിധിക്കപ്പെട്ട ജനവിഭാഗമാണ് ആരാച്ചാർമാർ.
ഒരു സ്ത്രീ, പാരമ്പര്യമായി ആ ജോലിയിലേക്ക് കടന്നുവരുന്ന നിമിഷങ്ങളെയാണ്
കഥാകാരി ആവിഷ്കരിക്കുന്നത്. ചേതന ഗൃദ്ധമല്ലിക്ക് എന്ന സ്ത്രീയാണ് ഇതിലെ
കേന്ദ്രകഥാപാത്രം. ചേതനയുടെ ജീവിതമാണ് ഈ കഥ. ഒരു വ്യക്തി എന്ന നിലയിൽ
ലഭിക്കേണ്ട യാതൊരു ബഹുമാനവും പരിഗണയും അവൾക്ക് സ്വന്തം വീട്ടിൽ നിന്നും
പോലും ലഭിക്കുന്നില്ല. രാജഭരണ കാലത്തു ഒരുപാട് തൂക്കിക്കൊലകൾ നടത്തിയ
വ്യക്തിയാണ് ചേതനയുടെ അച്ഛൻ ഗൃദ്ധ മല്ലിക്ക്. എന്നാൽ ഇന്ന് ജനാധിപത്യ
കാലത്തു കാര്യങ്ങൾ മാറി മറിഞ്ഞു. തൂക്കിക്കൊലകൾ കുറഞ്ഞു . തൊഴിലില്ലായ്മ ആ
കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് നയിച്ചു. ബംഗാൾ നഗരത്തിന്റെ വാങ്മയ
ചിത്രം തീർക്കാൻ കഥാകാരിക്ക് സാധിച്ചു. സ്വനാഗച്ചി തെരുവോരത്തിന്റെ
വശ്യമായ സൗന്ദര്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
ചേതനയുടെ സഹോദരി വിവാഹശേഷം തൂങ്ങിമരിക്കുന്നു തുടർന്ന്
സഹോദരന്റെ കൈയും കാലും നഷ്ട്ടപെട്ടു കിടപ്പിലാകുകയും പിന്നീട് മരിക്കുകയും
ചെയ്യ്തു. അതിനു പിന്നിലും ഗൃദ്ധാമല്ലിക്ക് തൂക്കിലേറ്റിയ പ്രതിയുടെ
പിതാവിന്റെ പകരംവീട്ടലായിരുന്നു. മാധ്യമ പ്രവത്തനത്തിന്റെ മുതലെടുപ്പും
വ്യക്തമായി നോവലിലൂടെ അറിയാൻ സാധിക്കുന്നു. സഞ്ജീവ്കുമാർ മിത്ര എന്ന
മാധ്യമ പ്രവർത്തകൻ അത്തരം മുതലെടുപ്പുകളുടെ ഉദാഹരണമാണ്. കുടുംബത്തിലെ
ആരാച്ചാർ വൃത്തി ചെയ്യാൻ നിയോഗിക്കപ്പെട്ടത് ചേതനയാണ്. അങ്ങനെ ഒരു
പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഒരുവനെ തൂക്കിലേക്കറ്റാൻ അവൾ
നിയമിക്കപ്പെട്ടു. തൂക്കിക്കൊലയുടെ തലേന്ന് അത് മാറ്റിവയ്ക്കപ്പെടുന്നു.
തൂക്കിക്കൊല അനുകൂലിക്കുന്ന ഒരു കൂട്ടം ആളുകളുടെ നിയമപോരാട്ടത്തിനൊടുവിൽ
അത് സംഭവിക്കുന്നു. ലോകത്തിലെ തന്നെ ആദ്യ ആരാച്ചാരായി ചേതന മാറുന്നു.
അന്ന് തന്നെ മറ്റൊരു കൊലപാതകവും അവൾ നടത്തി. സി. എൻ. സി ചാനൽ ഓഫീസിൽ വച്ചു
കോടിക്കണക്കിനു ടെലിവിഷൻ പ്രേഷകർക്കു മുന്നിൽ വച്ചു തന്നെ പ്രണയിച്ചു
വഞ്ചിച്ച സഞ്ജീവ് കുമാർ മിത്രയെ അവൾ തൂക്കിലേറ്റി. തനിക്കു നേരെ വരുന്ന
തെറ്റുകളെയും ചതികളെയും ശക്തിയോടു കൂടി നേരിടുന്ന സ്ത്രീസമൂഹത്തിന്റെ
പ്രതികരിക്കുന്ന പ്രതീകമായി ചേതന മാറുന്നു.
By
അനർഘ. യു. വി
HA2
👏👏👏👌💜
ReplyDelete