Saturday, June 19, 2021

Reading Day Message by Our Principal

 


പ്രിയപ്പെട്ട വിദ്യാർത്ഥികളേ,
ഇന്ന് വായനാദിനമാണ്. നമ്മുടെ ലോകത്തെ മനസിലാക്കാനും നമുക്ക് ചുറ്റുമുള്ള മനുഷ്യരെ മനസിലാക്കാനും വായന പോലെ മികച്ചൊരു മാർഗം വേറെയില്ല. വായനയിലൂടെ നല്ല ഭാഷയും ഭാവനയും മാത്രമല്ല, പുതിയ ലോകങ്ങൾ കൂടി നമുക്കു മുന്നിൽ തുറക്കപ്പെടുന്നു. അടച്ചിരിപ്പിന്റെയും അരക്ഷിതത്വത്തിന്റെയുമായ ഈ കാലം നമുക്ക് വിജയകരമായി കടക്കേണ്ടതുണ്ട്. അതിന് പ്രതീക്ഷയും പ്രത്യാശയും അത്യന്താപേക്ഷിതമാണ്. വായനയിലൂടെ ജീവിതത്തോടുള്ള പ്രതീക്ഷ കൂടി നമുക്ക് തിരിച്ചു പിടിക്കാനാകും. സാമ്പ്രദായികമായ പുസ്തകവായനയോടൊപ്പം തന്നെ ഇന്നത്തെ കാലത്തിന്റെ സാധ്യതകളെക്കൂടി ഉപയോഗപ്പെടുത്തി ഡിജിറ്റൽ വായനയിലൂടെയും നമുക്ക് വളരാം. നമ്മുടെ സ്കൂളിൽ നിന്നും ദിവസവും ഡിജിറ്റൽ പത്രം ഇറങ്ങുന്നുണ്ട്. ക്ലാസ് ഗ്രൂപ്പുകളിൽ നിങ്ങൾക്കത് ലഭ്യമാകുന്നുണ്ടാകും. പ്രഭാതത്തിൽ സ്കൂളിന്റെ ദിനപ്പത്രം വായിച്ചു തന്നെയാവട്ടെ നിങ്ങളുടെ ദിവസങ്ങളുടെ തുടക്കം. ദിവസവും കുറച്ച് സമയമെങ്കിലും വായനയ്ക്കായി മാറ്റിവെയ്ക്കുക. എല്ലാവർക്കും വായനാദിനാശംസകൾ...

 


4 comments: